പ്രചോദനകഥകൾ

        വിരുദ്ധാഭിപ്രായങ്ങളെ ശീലമാക്കുക


പണ്ട് ചൈനയിൽ ഒരു കോടീശ്വരൻ ഉണ്ടായിരുന്നു അയാൾക്ക് പെട്ടെന്നൊരു. ദിവസം കലശലായ  കണ്ണുവേദന പല വൈദ്യന്മാരും മാറിമാറി ചികിത്സിച്ചു  യാതൊരു ഫലവുമുണ്ടായില്ല വേദന കൂടിക്കൂടി വന്നു അങ്ങനെയിരിക്കെ സഞ്ചാരിയായി ഒരു സന്യാസി കോടീശ്വരന്റെ വീട്ടിലെത്തുന്നു. വിവരമറിഞ്ഞ  അദ്ദേഹം വളരെ ശ്രദ്ധേയമായ ഒരു നിർദ്ദേശം വച്ചു. കോടീശ്വരൻ പച്ചയായ ഉള്ളത് അല്ലാത്ത ഒന്നും കാണണ്ട എന്ന് വച്ചാൽ ചുറ്റുപാടും എപ്പോഴും പച്ചനിറം കാണട്ടെ വേദന കുറയും. നിർദ്ദേശം കിട്ടിയപാടെ കോടീശ്വരന്റെ  വേലക്കാർ വീടും പരിസരവും മുഴുവൻ പച്ച ചായം തേച്ചു കോടീശ്വരന്റെ കണ്ണിൽ പെടുന്നവരെയെല്ലാം പച്ച നിറത്തിലാക്കി. കണ്ണുവേദന അത്ഭുതമെന്ന് പറയട്ടെ വളരെ കുറഞ്ഞു കുറേ നാൾ കഴിഞ്ഞ് നമ്മുടെ ഈ സന്യാസി വീണ്ടും കോടീശ്വരനെ കാണാനെത്തുകയാണ്.  സന്യാസിയെ കണ്ട മാത്രയിൽ ജോലിക്കാർ എല്ലാവരും ചേർന്ന് അദ്ദേഹത്തെ പച്ച ഉടുപ്പിടിവിക്കുന്നു പച്ചനിറം കൊണ്ട് അഭിഷേകം ചെയ്യുന്നു ഒരു പുഞ്ചിരിയോടെ സന്യാസി കോടീശ്വരനോട്‌ ചോദിക്കുന്നു ഇത്രയധികം പണം മുടക്കി പച്ച ചായം തേച്ചു പിടിപ്പിക്കേണ്ട കാര്യമുണ്ടോ വിലകുറഞ്ഞ ഒരു പച്ച കണ്ണട  വാങ്ങി വച്ചാൽ പോരെ നിങ്ങൾക്ക് ചുറ്റുപാടുമുള്ളതൊക്കെ പച്ചയായി കാണുമല്ലോ ലോകത്തെ മുഴുവൻ പച്ചയാക്കുവാൻ നിങ്ങളെ കൊണ്ട് സാധിക്കുമോ...?  

          ലോകത്തെ മുഴുവൻ നാം ഇച്ഛിക്കുന്ന  രീതിയിലേക്ക് മാറ്റി എടുക്കാൻ നമുക്ക് സാധിക്കില്ല എൻറെ മതം,  എൻറെ വിശ്വാസം, എന്റെ  രാഷ്ട്രീയ ചിന്ത അതൊക്കെയാണ് ശരി മറ്റുള്ളവരെല്ലാം അത് സ്വീകരിച്ചു കൊള്ളണം എന്നു പറയുന്നത് തികഞ്ഞ വിഡ്ഢിത്തമാണ് വിരുദ്ധാഭിപ്രായങ്ങളെ  സഹിഷ്ണുതയോടെ കൊണ്ടുപോവുകയാണ് ഏത് വിവേകശാലിയും ചെയ്യേണ്ടത്.  ബ്രിട്ടീഷ് ഭരണത്തെ ഞാൻ എതിർക്കുന്നു എങ്കിലും ബ്രിട്ടീഷുകാരെ ഞാൻ സ്നേഹിക്കുന്നു എന്നു പറഞ്ഞ ഗാന്ധിജിയെ ഓർക്കാം   വെറുക്കുന്നവരെയെല്ലാം  ഇല്ലാതാക്കാനുള്ള അവകാശം നമുക്കില്ല എന്നുപറഞ്ഞ ലിങ്കനെ ഓർക്കാം അതുപോലെ വിരുദ്ധമായ അഭിപ്രായങ്ങൾ സൂക്ഷിക്കുന്നവരെയൊക്കെ  വെറുക്കാൻ തുടങ്ങിയാൽ ഈ ലോകമേ ഇല്ലാതാകും എന്ന് അഭിപ്രായപ്പെട്ട മഹാത്മാക്കളെ എല്ലാം ഓർത്തുകൊണ്ടായിരിക്കട്ടെ വിരുദ്ധ അഭിപ്രായങ്ങളോടുള്ള സഹിഷ്ണത നാം ശീലിക്കാൻ.

Comments