പ്രചോദനകഥകൾ
വിരുദ്ധാഭിപ്രായങ്ങളെ ശീലമാക്കുക പണ്ട് ചൈനയിൽ ഒരു കോടീശ്വരൻ ഉണ്ടായിരുന്നു അയാൾക്ക് പെട്ടെന്നൊരു. ദിവസം കലശലായ കണ്ണുവേദന പല വൈദ്യന്മാരും മാറിമാറി ചികിത്സിച്ചു യാതൊരു ഫലവുമുണ്ടായില്ല വേദന കൂടിക്കൂടി വന്നു അങ്ങനെയിരിക്കെ സഞ്ചാരിയായി ഒരു സന്യാസി കോടീശ്വരന്റെ വീട്ടിലെത്തുന്നു. വിവരമറിഞ്ഞ അദ്ദേഹം വളരെ ശ്രദ്ധേയമായ ഒരു നിർദ്ദേശം വച്ചു. കോടീശ്വരൻ പച്ചയായ ഉള്ളത് അല്ലാത്ത ഒന്നും കാണണ്ട എന്ന് വച്ചാൽ ചുറ്റുപാടും എപ്പോഴും പച്ചനിറം കാണട്ടെ വേദന കുറയും. നിർദ്ദേശം കിട്ടിയപാടെ കോടീശ്വരന്റെ വേലക്കാർ വീടും പരിസരവും മുഴുവൻ പച്ച ചായം തേച്ചു കോടീശ്വരന്റെ കണ്ണിൽ പെടുന്നവരെയെല്ലാം പച്ച നിറത്തിലാക്കി. കണ്ണുവേദന അത്ഭുതമെന്ന് പറയട്ടെ വളരെ കുറഞ്ഞു കുറേ നാൾ കഴിഞ്ഞ് നമ്മുടെ ഈ സന്യാസി വീണ്ടും കോടീശ്വരനെ കാണാനെത്തുകയാണ്. സന്യാസിയെ കണ്ട മാത്രയിൽ ജോലിക്കാർ എല്ലാവരും ചേർന്ന് അദ്ദേഹത്തെ പച്ച ഉടുപ്പിടിവിക്കുന്നു പച്ചനിറം കൊണ്ട് അഭിഷേകം ചെയ്യുന്നു ഒരു പുഞ്ചിരിയോടെ സന്യാസി കോടീശ്വരനോട് ചോദിക്കുന്നു ഇത്രയധികം പണം മുടക്കി പച്ച ചായം തേച്ചു പിടിപ്പിക്കേണ്ട കാര്യമുണ്ടോ വിലക...